വ്യാജ എന്‍സിസി ക്യാംപില്‍ 13 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്: മുഖ്യപ്രതി ആത്മഹത്യ ചെയ്തു

ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
TN NCC camp rape accused committed suicide
ശിവരാമന്‍ (28)
Updated on

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാംപില്‍ 13 പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിലെ മുഖ്യപ്രതി പരിശീലകന്‍ ശിവരാമന്‍ (28) ആത്മഹത്യ ചെയ്തുവെന്ന് പൊലീസ്. എലി വിഷം കഴിച്ച് വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. പൊലീസിന്‍റെ പിടിയിലാവുമെന്ന് മനസിലാക്കിയ ഇയാൾ 16നും 18നും വിഷം കഴിച്ചിരുന്നതായി ജില്ലാ എസ്പി തങ്കദുരൈ അറിയിച്ചു. തുടർന്ന് ബുധനാഴ്ച മുതൽ ആശുപത്രി ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19നാണ് ഇയാൾ അറസ്റ്റിലാവുന്നത്.

ശിവരാമന്‍ ഉള്‍പ്പെടെ ക്യാമ്പ് ഓര്‍ഗനൈസര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, 2 അധ്യാപകര്‍ എന്നിവരടക്കം 11 പേരായിരുന്നു കേസില്‍ അറസ്റ്റിലായിരുന്നത്. വ്യാജ എന്‍സിസി ക്യാമ്പ് സംഘടിപ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ നിരവധി പേരെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഓഗസ്റ്റ് മാസം ആദ്യം നടന്ന ത്രിദിന ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇതിലൊരു പെണ്‍കുട്ടി തനിക്ക് നേരിട്ട അനുഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് ലൈംഗികാതിക്രമം പുറത്തായത്. സ്വകാര്യ സ്‌കൂളിന് എന്‍സിസി യൂണിറ്റ് ഇല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com