
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയിൽ അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അടക്കമാണ് അവധി. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്ന് ജില്ലാ കളക്‌ടർ ജെറോമിക് ജോർജ് അറിയിച്ചു.
തിരുവനന്തപുരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തരെ അതാത് സ്ഥലങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്.