കാസർകോട് പത്രിക സമർപ്പണത്തിൽ തർക്കം; പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

ഭരിക്കുന്നവർക്ക് ഒന്നാം ടോക്കൺ എന്നതാണോ രീതിയെന്നും അദ്ദേഹം ചോദിച്ചു
കാസർകോട് പത്രിക സമർപ്പണത്തിൽ തർക്കം; പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോഡ്: കാസർകോട് നാമനിർദേശ പത്രികസമർ‌പ്പണത്തിൽ ടോക്കൺ അനുവദിച്ചതുമായി ബന്ധപ്പെട്ട് തർക്കം. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ കലക്‌ടറുടെ ചേംബറിന് മുന്നിൽ പ്രതിഷേധിച്ചു.

എൽഡിഎഫ് സ്ഥാനാർഥിയുടെ നിർദേശകൻ സിസിടിവിക്ക് മുന്നിൽ എത്തിയിരുന്നുവെന്നതിന്‍റെ അടിസ്ഥാനത്തിൽ എം.വി ബാലകൃഷ്ണന് ഒന്നാം ടോക്കൺ അനുവദിക്കുകയായിരുന്നു. എന്നാൽ രാവിലെ ഒൻപത് മുതൽ ചേംബറിന് മുന്നിൽ താനുണ്ടെന്നും തനിക്ക് ഒന്നാം നമ്പർ ടോക്കൺ നൽകണമെന്നാവശ്യപ്പെട്ടാണ് ഉണ്ണിത്താൻ പ്രതിഷേധിച്ചത്. ഭരിക്കുന്നവർക്ക് ഒന്നാം ടോക്കൺ എന്നതാണോ രീതിയെന്നും അദ്ദേഹം ചോദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com