

കുമ്പളയിൽ ടോൾ പിരിവ് തുടങ്ങി; സംഘർഷം, എംഎൽഎയെ അറസ്റ്റു ചെയ്തു നീക്കി
കുമ്പള: കാസർകോട് - മംഗളൂരു ദേശീയപാത കുമ്പളയിൽ സ്ഥാപിച്ച ടോൾ ബൂത്തിൽ യൂസർ ഫീ പിരിക്കാനുള്ള തീരുമാനത്തിരേ വ്യാപക പ്രതിഷേധം. എ.കെ.എം അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് ദേശീയപാത ഉപരോധിച്ചു.
തടയാൻ ശ്രമിച്ച പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോൾ പ്ലാസകൾക്കിടയിലെ 60 കിലോമീറ്റർ ദൂര പരിധി ലംഘിച്ചാണ് ടോൾ പിരിവെന്നാണ് ആരോപണം. നിലവിലുള്ള തലപ്പാടി ടോളിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരേയാണ് പ്രതിഷേധം.