പ്രതിഷേധം ഫലം കണ്ടു; കാസർഗോഡ് അരിക്കാടിയിൽ ടോൾ പിരിവ് നിർത്തി

തീരുമാനം കേന്ദ്ര ഗതാഗത സഹമന്ത്രി ഹർഷ് മൽഹോത്ര അറിയിച്ചു
Toll collection stopped at Arikkadi, Kasaragod

കാസർഗോഡ് അരിക്കാടിയിൽ ടോൾ പിരിവ് നിർത്തി

Updated on

ന്യൂഡൽഹി: കാസർഗോഡ് മഞ്ചേശ്വരം അരിക്കാടിയിലെ ടോൾ പിരിവുകേന്ദ്രം നിർത്തലാക്കാൻ തീരുമാനിച്ചു. ബുധനാഴ്ച തന്നെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കേന്ദ്ര ഗതാഗത സഹമന്ത്രി ഹർഷ് മൽഹോത്ര പറഞ്ഞു. ജനകീയ സമിതിയുടെ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ ടോൾ പിരിവ് അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.

20 കിലോമീറ്റർ പരിധിയിൽ തലപ്പാടിയിലും അരിക്കാടിയിലും ടോൾ ഉണ്ടായിരുന്നു.

അരിക്കാടിയിലെ ടോൾ പിരിവ് ഒഴിവാക്കിയതോടെ ഇനി തലപ്പാടിയിൽ മാത്രമായിരിക്കും ടോൾ ഉണ്ടാവുക. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ടോൾ പിരിവിനെതിരേ ഉണ്ടായിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com