ടോട്ടൽ ഫോർ യു തട്ടിപ്പ്; നടി റോമ മൊഴി നൽകി

ആൽബം ചെയ്യുന്ന സമയത്ത് തന്‍റെ മാനേജറെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നൽകിയത് കൊണ്ടാണ് താൻ അഭിനയിച്ചതെന്ന് റോമ വ്യക്തമാക്കി.
Total For You scam; Actress Roma gives statement

റോമ

Updated on

തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പിൽ നടി റോമ മൊഴി നൽകി. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടി മൊഴി നൽകിയത്. കേസിലെ 170- ാം സാക്ഷിയായാണ് റോമ മൊഴി നൽകിയത്. ശബരിനാഥിന്‍റെ മ്യൂസിക് ആൽബത്തിൽ റോമ അഭിനയിച്ചിരുന്നു. ജനങ്ങളിൽ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആൽബം നിർമിച്ചത്. ആൽബത്തിൽ ശബരീനാഥും അഭിനയിച്ചിട്ടുണ്ട്.

ആൽബം ചെയ്യുന്ന സമയത്ത് തന്‍റെ മാനേജറെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നൽകിയത് കൊണ്ടാണ് താൻ അഭിനയിച്ചതെന്ന് റോമ വ്യക്തമാക്കി. അതിനപ്പുറത്തേക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്ന് നടി കോടതിയിൽ മൊഴി നൽകി. 2007 ഏപ്രിൽ 30 മുതൽ 2008 ഓഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം. ടോട്ട് ടോട്ടൽ, ഐ നെസ്റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിലായിരുന്നു തട്ടിപ്പ്. ആർബിഐ ലൈസൻസ് ഉണ്ടെന്നു നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു.

നിക്ഷേപ തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20% മുതൽ 80% വരെയുള്ള നിക്ഷേപ പദ്ധതി ഉണ്ടെന്നും കാലാവധി കൂടുംതോറും വളർച്ചാ നിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്. ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ശബരീനാഥ് വീണ്ടും ഒരു അഭിഭാഷകനെ പറ്റിച്ചതുമായി ബന്ധപ്പെട്ട് വഞ്ചിയൂർ പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തു.

നിലവിൽ ഒമ്പത് കേസുകളിൽ വിചാരണ നേരിടുന്നയാളാണ് ശബരിനാഥ്. ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ പണം വാങ്ങി പറ്റിച്ചെന്നതാണ് പരാതി. അഭിഭാഷകനായ സഞ്ജയ് വർമ എന്നായാളാണ് പരാതി നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com