മുണ്ടക്കയത്ത് വിനോദ സഞ്ചാര ബസ് കത്തി നശിച്ചു; ആളപായമില്ല

45 യാത്രക്കാർ ബസിലുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല
tourist bus fire breaks mundakkayam

മുണ്ടക്കയത്ത് വിനോദ സഞ്ചാര ബസ് കത്തി നശിച്ചു; ആളപായമില്ല

representative image- google gemini

Updated on

കോട്ടയം: വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് പൂർണമായി കത്തി നശിച്ചു. കോട്ടയം മുണ്ടക്കയത്താണ് തീപിടിത്തമുണ്ടായത്. 45 യാത്രക്കാർ ബസിലുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ഫയർഫോഴ്സ് ഉദ‍്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയാണ് തീ അണച്ചത്.

മധുരയിൽ നിന്നും എറണാകുളത്തേക്ക് വരുകയാർന്ന ബസ് അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധിച്ചു. ഇതിനിടെ ടയർ പൊട്ടി തെറിക്കുകയും തീ പടരുകയുമായിരുന്നു. ബസിന് അകത്തുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകൾ എല്ലാം കത്തി നശിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു മോക്ഷ എന്ന ബസ് കത്തി നശിച്ചത്.

logo
Metro Vaartha
www.metrovaartha.com