കണ്ടെയ്നർ ലോറിക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; 28 പേർക്ക് പരുക്ക്

കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം
tourist bus hits container lorry  accident kumbalam 28 injured

കണ്ടെയ്നർ ലോറിക്ക് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; 28 പേർക്ക് പരുക്ക്

Updated on

കൊച്ചി: കണ്ടെയ്നർ ലോറിക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 28 പേർക്ക് പരുക്കേറ്റു. കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം.

അപകടത്തിൽ പരുക്കേറ്റവരെ പൊലീസ്, ഫയർഫോഴ്സ്, ട്രാഫിക് പൊലീസ് എന്നിവർ ചേർന്ന് നെട്ടൂരിലെ സ്വകാര‍്യ ആശുപത്രിയിൽ എത്തിച്ചു.

തിരുവനന്തപുരം സ്വദേശികൾക്കാണ് പരുക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com