
വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; 10 പേർക്ക് പരുക്ക്
കൊച്ചി: പെരുമ്പാവൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ നാലുപേർ കുട്ടികളാണ്.
വിനോദയാത്രയ്ക്കായി പാണിയേലി പോരിൽ എത്തിയതായിരുന്നു ബിനോയിയും കുടുംബവും. ഇതിനിടെയാണ് ജീപ്പ് പാണേലിയിലെ ചെളിയിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. പരുക്കേറ്റവരെ ജീപ്പിനുള്ളിൽ നിന്നു രക്ഷപെടുത്തി.