tourist trapped sky dining in idukki

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി

ക്രെയിനിന്‍റെ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നിഗമനം
Published on

ഇടുക്കി: ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി. കണ്ണൂർ സ്വദേശികളായ നാലംഗ കടുംബവും ജീവനക്കാരുമാണ് കുടുങ്ങിയത്. കുട്ടികളും ഉൾപ്പെട്ടിരുന്നു.

ക്രെയിനിന്‍റെ സാങ്കേതിക തകരാറാണ് കാരണമെന്നാണ് നിഗമനം. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് ആകാശത്തിരുന്ന ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിന്‍റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. 120 അടി ഉയരത്തിലാണ് അകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി തുടങ്ങിയത്.

അരമണിക്കൂറാണ് സമയം. 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഉള്ളത്. ഇത് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുന്നതാണ് രീതി. എന്നാൽ ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ പറ്റാത്തതാണ് പ്രശ്നമായത്.

logo
Metro Vaartha
www.metrovaartha.com