'ബ്രഹ്മപുരത്തെ വിഷപുക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും'; ഐഎംഎ

മാലിന്യപുക കൊണ്ടുള്ള പ്രശ്നങ്ങൾ ഭാവിയിലാണ് അനുഭവപ്പെടുക. കാൻസർ, ശ്വസന പ്രശ്നങ്ങൾ, ശ്വാസകോശങ്ങൾക്ക് തകരാർ അടക്കമുണ്ടാകുന്നതിന് സാധ്യതയുണ്ട്
'ബ്രഹ്മപുരത്തെ വിഷപുക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും'; ഐഎംഎ

കൊച്ചി: ബ്രഹ്മപുരത്തെ വിഷപുക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഐഎംഎ. ദീർഘകാല അടിസ്ഥാനത്തിലുണ്ടാകാൻ പോവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാനാവില്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാവുമെന്നും ഐഎംഎ കൊച്ചി പ്രസിഡന്‍റ് ശ്രീനിവാസ കമ്മത്ത് വിശദീകരിച്ചു.

ഇനിയും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യപുക കൊണ്ടുള്ള പ്രശ്നങ്ങൾ ഭാവിയിലാണ് അനുഭവപ്പെടുക. കാൻസർ, ശ്വസന പ്രശ്നങ്ങൾ, ശ്വാസകോശങ്ങൾക്ക് തകരാർ അടക്കമുണ്ടാകുന്നതിന് സാധ്യതയുണ്ട്. പക്ഷേ അത് സംബന്ധിച്ച് പഠനമൊന്നുമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com