ടിപി വധക്കേസ് പ്രതി അണ്ണൻ സിജിത്തിന്‍റെ പരോൾ നീട്ടി

15 ദിവസത്തേക്ക് കൂടിയാണ് പരോൾ കാലാവധി നീട്ടിയിരിക്കുന്നത്
TP murder case accused Annan Sijith's parole period extended
ടി.പി. ചന്ദ്രശേഖരൻ

File

Updated on

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി അണ്ണൻ സിജിത്തിന്‍റെ പരോൾ കാലാവധി നീട്ടി. നേരത്തെ ബന്ധുവിന്‍റെ മരണത്തെത്തുടർന്ന് പ്രതിക്ക് 30 ദിവസത്തേക്ക് ജയിൽ ഡിജിപി അടിയന്തര പരോൾ അനുവദിച്ചിരുന്നു.

ഇതിനു പിന്നാലെ 15 ദിവസം കൂടി പരോൾ കാലാവധി നീട്ടി നൽകാൻ മുഖ‍്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ഇതനുവദിച്ചാണ് സർക്കാരിന്‍റെ ഉത്തരവ്.

മുൻപ് ടിപി വധക്കേസിലെ മുഖ‍്യ പ്രതി കൊടി സുനിക്ക് ഉൾപ്പെടെ പരോൾ നൽകിയതിനെ എംഎൽഎയും ടി.പി. ചന്ദ്രശേഖരന്‍റെ ഭാര‍്യയുമായ കെ.കെ. രമ നിയമസഭയിൽ ചോദ‍്യം ചെയ്തിരുന്നു.

കേസിലെ പ്രതികളായ ടി.കെ. രജീഷ്, ട്രൗസർ മനേജ്, കെ.സി. രാമചന്ദ്രൻ, അണ്ണൻ സിജിത്ത് എന്നിവർക്ക് ആയിരം ദിവസങ്ങൾക്ക് മുകളിൽ പരോൾ അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു രമയുടെ പ്രതിഷേധം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com