

ടി.കെ. രജീഷ്
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയായ ടി.കെ. രജീഷിന് വീണ്ടും പരോൾ അനുവദിച്ചു. 15 ദിവസത്തേക്കാണ് ഇത്തവണ പരോൾ അനുവദിച്ചിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ രജീഷിന് സ്വാഭാവിക പരോളാണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പ് നൽകുന്ന വിശദീകരണം.
ഇക്കഴിഞ്ഞ ഒക്റ്റോബറിലായിരുന്നു ആശുപത്രി ചികിത്സയ്ക്കു വേണ്ടി നേരത്തെ രജീഷിന് പരോൾ അനുവദിച്ചിരുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് രജീഷിന് പരോൾ അനുവദിക്കുന്നത്. എന്നാൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഈക്കാലയളവിൽ പ്രവേശിക്കുന്നതിന് രജീഷിന് വിലക്കുണ്ട്. 2012 മെയ് 4നാണ് ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.