ടിപി വധക്കേസ്: ഒന്നാം പ്രതി അനൂപിന് വീണ്ടും പരോൾ

20 ദിവസത്തേക്കാണ് പരോൾ
tp murder case accused mc anoop granted parole again
ടി.പി. ചന്ദ്രശേഖരൻ
Updated on: 

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോൾ. ഒന്നാം പ്രതി എം.സി. അനൂപിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോൾ അനുവദിച്ചത്. 20 ദിവസത്തേക്കാണ് പരോൾ. സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.

അതേ സമയം, ടിപി വധക്കേസിലെ പ്രതി ജ്യോതിബാബുവിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ. ജ്യോതിബാബുവിന്‍റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോൾ സര്‍ക്കാർ എതിർത്തിരുന്നില്ല. ഹൈക്കോടതി ശിക്ഷ വിധിച്ചതിനെതിരേ പ്രതികളെല്ലാം നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com