'കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാവില്ല, അടിയന്തര ഇടപെടൽ വേണം'

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്
'കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാവില്ല, അടിയന്തര ഇടപെടൽ വേണം'

കോഴിക്കോട്: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ലെന്ന് മുൻ മുൻമന്ത്രിയും സിഐടിയു സംസ്ഥാന പ്രസിഡന്‍റുമാ‍യ ടിപി രാമകൃഷ്ണൻ. സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോടു ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ കൊണ്ടു മാത്രമാണ് ഇപ്പോൾ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നത്. സർക്കാർ ഇപ്പോൾ ഇരുപചുകോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് പണമായി മുപ്പതാം തീയതിയെ ലഭിക്കൂ. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണം. പ്രശ്നം മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com