

ടി.പി.രാമകൃഷ്ണൻ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്വീകരിച്ചത് വർഗീയതയാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം തള്ളി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്ത്. ഇടതുമുന്നണിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്.
ഉയർത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
പാരഡി പാട്ടിൽ പാർട്ടി നിലപാട് എടുത്തിട്ടില്ലെന്നും കേസെടുത്തിരിക്കുന്നത് നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ഉയർത്തി പിടിച്ച രാഷ്ട്രീയത്തിൽ തുടർന്നും മുന്നോട്ട് പോകും. ജനുവരി ആദ്യവാരം എൽഡിഎഫ് യോഗം ചേർന്ന് പരാജയകാരണം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.