കുറച്ചുകൂടി കാത്തിരിക്കൂ, തെറ്റു ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും; എൽഡിഎഫ്

എഡിജിപിയെ ആര്‍എസ്എസ് നേതാവിനെ കണ്ടതല്ല പ്രശ്‌നം. എന്തിന് കണ്ടു എന്നതാണ് പ്രശ്‌നം
tp ramakrishnan about rss-adgp meeting
TP Ramakrishnan file image
Updated on

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാർ- ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എഡിജിപിക്കെതിരേ ഉയർന്നു വന്ന ആരോപണങ്ങളിലെല്ലാം സമഗ്രമായ പരിശോധന നടത്തി തീരുമാനം കൈക്കൊള്ളും. തെറ്റുചെയ്തവരെ സംരക്ഷിക്കില്ല, ശിക്ഷിക്കുക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ പറഞ്ഞു. എഡിജിപിയെ ആര്‍എസ്എസ് നേതാവിനെ കണ്ടതല്ല പ്രശ്‌നം. എന്തിന് കണ്ടു എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഡിജിപിയുടെ കാര്യത്തില്‍ മുന്നണി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് മുന്നണിയുടെ ബോധ്യം. ആര്‍എസ്എസുമായി ഏതെങ്കിലും കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സിപിഎം തയ്യാറാവില്ല. അത് സിപിഎമ്മിന്‍റെ ചരിത്രം അറിയുന്ന എല്ലാവര്‍ക്കും അറിയാം. ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ ഒരാളെ ശിക്ഷിക്കാനാവില്ല. കാര്യങ്ങൾക്ക് കൃത്യമായ തെളിവുകൾ വേണം. ആരോപണം ശരിയാണെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും. അതിനായി കുറച്ച് സമയം കാത്തിരിക്കൂ. സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ ചില നടപടി ക്രമങ്ങളുണ്ടാകും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. കൂടുതല്‍ കാര്യം അറിയണമെങ്കില്‍ സര്‍ക്കാരിനെ സമീപിക്കൂവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com