''എസ്ഐആര്‍ തിടുക്കത്തിൽ നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് ജനാധിപത്യവിരുദ്ധം'': ടി.പി. രാമകൃഷ്ണന്‍

ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടിയാണ് തുടര്‍ച്ചയായി കമ്മീഷന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്
TP Ramakrishnan about SIR
ടി.പി. രാമകൃഷ്ണൻ

file image

Updated on

തിരുവനന്തപുരം: എസ്ഐആര്‍ നടപ്പിലാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. രാജ്യത്ത് ജനങ്ങള്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തുന്നതിന് ഉത്തരവാദിത്വമുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്‍റെ വിശ്വാസ്യത കളയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലമായി നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടിയാണ് തുടര്‍ച്ചയായി കമ്മീഷന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സംഘപരിവാറിന്‍റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നവിധമുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. കേരളത്തില്‍ നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടികയെ സംബന്ധിച്ചുള്ള ചോദ്യത്തിന് വിജ്ഞാപനം ആയിലല്ലോ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണെന്നും ടി.പി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com