കോൺഗ്രസിന്‍റേത് വർഗീയ കക്ഷികളെ കൂട്ടുപിടിച്ച് നേടിയ വിജയം: ടി.പി. രാമകൃഷ്ണൻ

നിലവിൽ സർക്കാരിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും പി.സരിൻ ഇടതുപക്ഷത്തിന് മുതൽകൂട്ടാവുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു
Congress's victory was achieved by uniting communal parties: T.P. Ramakrishnan
ടി.പി. രാമകൃഷ്ണൻ
Updated on

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ വിജയം വർഗീയ കക്ഷികളെ കൂട്ടുപിടിച്ച് സ്വന്തമാക്കിയതെന്ന് എൽഡിഎഫ് കൺവീന‍ർ ടി.പി. രാമകൃഷ്ണൻ. ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധിയെ അംഗീകരിക്കുന്നു. നിലവിൽ സർക്കാരിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും പി.സരിൻ ഇടതുപക്ഷത്തിന് മുതൽകൂട്ടാവുമെന്നും അദേഹം പറഞ്ഞു.

പാലക്കാട്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് എസ്ഡിപിഐയാണ്. യുഡിഎഫിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും അണിനിരന്നു. വയനാട് തെരഞ്ഞെടുപ്പിൽ 2019 ഇൽ രാഹുൽ ഗാന്ധിക്ക് കിട്ടിയ വോട്ട്, 2024 ലെ വോട്ട് എന്നിവ പരിഗണിക്കുമ്പോൾ വോട്ടുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

സരിന്‍റെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിന് തിരിച്ചടിയായിട്ടില്ല. വരാൻ പോകുന്ന ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിൽ മുൻപന്തിയിൽ സരിൻ ഉണ്ടാകും. പാലക്കാട്ടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ സരിൻ തന്നെയായിരുന്നു ഉചിതമായ സ്ഥാനാർഥി. പാലക്കാട്‌ വോട്ട് വർധിച്ചിട്ടുണ്ട്. ബിജെപിയുടെ പരാജയത്തിൽ സന്തോഷമുണ്ടെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com