ട്രാഫിക് അസിസ്റ്റന്‍റ് കമ്മീഷണറുടെ വാഹനമിടിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു

അസിസ്റ്റന്‍റ് കമ്മിഷണർ അമിത വേഗത്തിലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
traffic acp vehicle hit person undergoing treatment died
ഫ്രാൻസിസ് (78)
Updated on

കൊച്ചി: കൊച്ചി ട്രാഫിക് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഔദ്യോഗിക വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാൻസിസാണ് (78) മരിച്ചത്. ഈ മാസം 2ന് പുത്തന്‍വേലിക്കരയില്‍ വച്ചാണ് സംഭവം. ട്രാഫിക് അസിസ്റ്റന്‍റ് കമ്മിഷണർ പി.പി. അഷ്റഫിന്‍റെ ഔദ്യോഗിക വാഹനമാണ് ഫ്രാൻസിസിനെ ഇ‌ടിച്ചത്. അഷ്റഫ് തന്നെയാണ് വാഹനം ഓടിച്ചിരുന്നത്.

എന്നാൽ, പരുക്കേറ്റ ഫ്രാൻസിസിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും അഷ്റഫ് തയാറായിരുന്നില്ലെന്നും, നാട്ടുകാർ ഇടപെട്ടതോടെയാണ് ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ അഷ്റഫ് ചെയ്തതെന്നും ഫ്രാൻസിസിന്‍റെ കുടുംബം ആരോപിച്ചിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫ്രാന്‍സിസിനെ ആദ്യം കൊച്ചിയിലെ ആശുപത്രിലും തുടര്‍ചികിത്സയുടെ ഭാഗമായാണ് തൃശൂരിലേക്കും കൊണ്ടുപോയിരുന്നു.

അഷ്റഫ് അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഫ്രാന്‍സിസിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com