വൈക്കം സത്യഗ്രഹ ശതാബ്ദി: വൈക്കത്ത് ഇന്ന് ഗതാഗതനിയന്ത്രണം

എറണാകുളം ഭാഗത്തുനിന്ന് വരുന്ന പ്രമുഖർക്ക് വൈക്കം പി.ഡബ്ല്യുഡി റസ്റ്റ് ഹൗസ് ഗ്രൗണ്ടിലാണ് പാർക്കിങ് ഒരുക്കിയിരിക്കുന്നത്
വൈക്കം സത്യഗ്രഹ ശതാബ്ദി: വൈക്കത്ത് ഇന്ന് ഗതാഗതനിയന്ത്രണം

കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് വൈക്കത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.

പാർക്കിങ് ഇങ്ങനെ:

എറണാകുളം ഭാഗത്തുനിന്ന് വരുന്ന പ്രമുഖർക്ക് വൈക്കം പി.ഡബ്ല്യുഡി റസ്റ്റ് ഹൗസ് ഗ്രൗണ്ടിലാണ് പാർക്കിങ് ഒരുക്കിയിരിക്കുന്നത്. എറണാകുളത്ത് നിന്ന് വരുന്ന ചെറു വാഹനങ്ങൾ വൈക്കം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിർത്തി യാത്രക്കാരെ ഇറക്കിയശേഷം മടിയത്തറ സ്‌കൂൾ, നാഗമ്പൂഴി മന, വർമ്മ സ്‌കൂൾ, ഉദയനാപുരം ക്ഷേത്ര പരിസരം, ചിറമേൽ ഓഡിറ്റോറിയം ഗ്രൗണ്ട്, കൂട്ടുമ്മേൽ സ്‌കൂൾ പരിസരം, മറവന്തുരുത്ത് സ്‌കൂൾ ഗ്രൗണ്ട്, കാട്ടിക്കുന്ന് മോസ്‌ക് ഓഡിറ്റോറിയം, പഞ്ഞിപ്പാലം പാലത്തിന് പടിഞ്ഞാറ് വശം, പഞ്ഞിപ്പാലത്തിന് കിഴക്ക് വശം. വലിയ വാഹനങ്ങൾ നാനാടം ആതുരാശ്രമം സ്‌കൂൾ ഗ്രൗണ്ടിലും സാരംഗി യാർഡിന് എതിർവശവും പാർക്ക് ചെയ്യണം.

കോട്ടയം ഭാഗത്ത് നിന്ന് വരുന്ന ചെറുവാഹനങ്ങൾ ചാലപറമ്പ് ഓപ്പൺ ഗ്രൗണ്ട്, വടയാർ മാർസ്ലീബ സ്‌കൂൾ, തലയോലപ്പറമ്പ് എ.ജെ ജോൺ ഹൈസ്‌കൂൾ, കടുത്തുരുത്തി സെന്റ് മൈക്കിൾസ്, തിരുപുറം ക്ഷേത്ര മൈതാനം, ആപ്പാഞ്ചിറ പോളിടെക്‌നിക്, തലയോലപ്പറമ്പ് ഡിബി കോളേജ്, ചക്കുങ്കൽ ഓയിൽ മിൽ ഗ്രൗണ്ട്, ചക്കുങ്കൽ ഓയിൽ മില്ലിന് എതിർവശം, വല്ലകം അരീക്കുളങ്ങര ക്ഷേത്രം ഗ്രൗണ്ട്, പെരുന്തട്ട് ഗ്രൗണ്ട്, കരിക്കോട് ദേവി വിലാസം എൻ.എസ്.എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പാർക്ക് ചെയ്യേണ്ടത്.

കോട്ടയത്ത് നിന്നുള്ള വലിയ വാഹനങ്ങൾ കീഴൂർ സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്, ഭവൻസ് സ്‌കൂൾ ഗ്രൗണ്ട്, പുളിഞ്ചുവട് യാർഡ്, തലയോലപ്പറമ്പ് സെന്റ് ജോർജ് എച്ച്.എസ്.എസ്., സെന്റ് ജോർജ് എച്ച്.എസ്., വടയാർ ക്ഷേത്ര മൈതാനം, വല്ലകം സെന്റ് മേരീസ് സ്‌കൂൾ മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

ആലപ്പുഴ ഭാഗത്തു നിന്ന് വരുന്ന ചെറുവാഹനങ്ങൾ വാഴമന ആർ.ടി.ഒ ടെസ്റ്റിംഗ് ഗ്രൗണ്ട്, വൈക്കത്തുപ്പള്ളി ഗ്രൗണ്ട്, മൂത്തേടത്തുകാവ് ക്ഷേത്ര മൈതാനം, ചെമ്മനത്തുകര ക്ഷേത്ര മൈതാനം, ചെമ്മനത്തുക്കര സെന്റ് ആന്റണീസ് പള്ളി, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി മൈതാനം, ഹെറിട്ടേജ് ഹോട്ടൽ പ്ലാസ ഗ്രൗണ്ട്, പള്ളിയാട് എസ്.എൻ. യു.പി.എസ്, ഉല്ലല എൻ.എസ്.എസ് സ്‌കൂൾ ഗ്രൗണ്ട്, ഉല്ലല പള്ളി മൈതാനം,കൊതവറ കോളേജ്, കൊതവറ പള്ളി, കോൺവന്റ് സ്‌കൂൾ, മൂത്തേടത്ത് കാവ് അമല സ്‌കൂൾ, പുത്തൻകാവ് കെ.പി എം.എച്ച്.എസ് സ്‌കൂൾ, പൈനുങ്കല്ലിന് വടക്കുവശം, എസ്.എസ്. ബാറ്ററി കടയ്ക്ക് എതിർവശം, ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ട്, മൂത്തേടത്തുകാവ് ക്ഷേത്രം ആറാട്ടുകടവ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ആലപ്പുഴയിൽ നിന്നുള്ള വലിയ വാഹനങ്ങൾ തോട്ടുവക്കം ഇൻലാൻഡ് വാട്ടർ യാർഡിലും വാഴമന ഫയർ സ്റ്റേഷനിലും ലിങ്ക് റോഡിന്റെ തെക്കേ അറ്റത്ത് പെയിന്‍റ് കടയ്ക്ക് സമീപവുമാണ് പാർക്ക് ചെയ്യേണ്ടത്.

ഗതാഗത നിയന്ത്രണം ഇങ്ങനെ:

വെച്ചൂർ ഭാഗത്ത് നിന്നു വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ തോട്ടുവക്കം പാലം, തെക്കേനട വഴി ദളവാക്കുളത്ത് എത്തി ആളുകളെ ഇറക്കി പാർക്കിങ്ങിനായി മുരിയൻ കുളങ്ങര, ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്തേക്ക് പോകേണ്ടതാണ്.

തോട്ടകം ഭാഗത്തുനിന്നു എറണാകുളം കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തോട്ടുവക്കം പാലം, തെക്കേനട, കിഴക്കേനട, മുരിയൻ കുളങ്ങര, പുളിംചുവട്, തലയോലപ്പറമ്പ് വഴി പോകേണ്ടതാണ്. ആലപ്പുഴ, വെച്ചൂർ ഭാഗങ്ങളിൽ നിന്നു വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ദളവാക്കുളത്ത് ആളെ ഇറക്കി മുരിയൻ കുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി ടി.വി. പുരം, ചെമ്മനത്തുകര, മുത്തേടത്ത് കാവ്, ഉല്ലല ഭാഗങ്ങളിൽ പാർക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോയി പാർക്ക് ചെയ്യേണ്ടതാണ്.

കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്തിരിക്കുന്ന വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ ആറാട്ടുകുളങ്ങര മുരിയൻകുളങ്ങരയിലെത്തി ആളുകളെ കയറ്റി കവരപ്പാടി, ചേരുംചുവട് വഴി പോകേണ്ടതാണ്. ടി.വി പുരം, മുത്തേടത്ത്കാവ് ഭാഗങ്ങളിൽ നിന്നും വൈക്കത്തിന് വരുന്ന പ്രൈവറ്റ് ബസുകൾ തോട്ടുവക്കം പാലം, തെക്കേനട വഴി ദളവാക്കുളത്ത് എത്തി ആളുകളെ ഇറക്കി പാർക്കിങ്ങിനായി മുരിയൻകുളങ്ങര, ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്തേക്ക് പോകേണ്ടതാണ്.

എറണാകുളം, കോട്ടയം ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ ലിങ്ക് റോഡ് വഴി വന്ന് മുരിയൻകുളങ്ങരക്ക് മുൻപ് ആളെ ഇറക്കി മുരിയൻകുളങ്ങര, പുളിംചുവട് വഴി തിരികെ പോകേണ്ടതാണ്. നാനാടം ഭാഗത്തുനിന്നും വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ലിങ്ക് റോഡ്, മുരിയൻകുളങ്ങര, കവരപ്പാടി, ചേരും ചുവട് പാലം വഴി പോകേണ്ടതാണ്.

എറണാകുളം ഭാഗത്ത് നിന്ന് കോട്ടയം ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ (വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെ) പുത്തൻകാവ് ഭാഗത്തുനിന്നും കാഞ്ഞിരമറ്റം തലയോലപ്പറമ്പ് വഴി പോകേണ്ടതാണ്. ആലപ്പുഴ, വെച്ചൂർ ഭാഗത്ത് നിന്ന് എറണാകുളം, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ (വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെ) ഇടയാഴത്തുനിന്നും തിരിഞ്ഞ് കല്ലറ, കടുത്തുരുത്തി വഴി പോകേണ്ടതാണ്.

അതീവ സുരക്ഷ നൽകിവരുന്ന ഗണത്തിൽപ്പെടുന്ന വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ചടങ്ങ് ആയതിനാൽ യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്കിങ്ങിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ വഴിയരികിൽ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. വഴിയരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് സ്ഥലത്തുനിന്ന് നീക്കം ചെയ്യും.

ഭാരവാഹനങ്ങൾക്ക് നിരോധനം:

വൈക്കം-തണ്ണീർമുക്കം ബണ്ട് റോഡിൽ ഇന്ന് ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കലക്റ്റർ ഉത്തരവായി. രാവിലെ 8മുതൽ വൈകിട്ട് 8വരെയാണ് നിരോധനം. തണ്ണീർമുക്കം ബണ്ട് റോഡിൽ കൂടി ടിപ്പർ, ടോറസ് അടക്കമുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം അനുവദിക്കില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com