
കോഴിക്കോട്: താമരശേരി ചുരത്തിൽ വീണ്ടും ഗതാഗതാ കുരുക്ക്. ഒരു മണിക്കൂറിലേറെയായി ചുരത്തിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുകായാണ്. ശക്തമായ കാറ്റിനെ തുടർന്ന് നാലാം വളവിനും അഞ്ചാം വളവിനും ഇടയിൽ റോഡിലേക്ക് മരം വീണിരുന്നു. ഇതേ തുടർന്നാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.
റോഡിൽ നിന്നും മരം മുറിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചുരത്തിലുണ്ടായ ഗതാഗതാക്കുരുക്കിനെ തടർന്ന് അഞ്ചര മണിക്കൂറോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. തുടർന്ന് അവധിദിവസങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ഇതുവഴിയുള്ള വലിയവാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.