
താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപത്ത് കുടുങ്ങി കിടന്ന വാഹനങ്ങളാണ് കയറ്റി വിട്ടത്. ചുരത്തിൽ ഗതാഗതം നിരോധനം തുടരുമെന്നും ജില്ലാ കലക്റ്റര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു.
തടസങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വ്യാഴാഴ്ച പരിശോധനകള്‍ നടത്തിയ ശേഷമാകും ചുരം റോഡ് പൂര്‍ണ്ണമായും ഗാതാഗതത്തിന് തുറന്നുകൊടുക്കുക.
ചൊവ്വാഴ്ച ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെ വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞിരുന്നു. ഇതോടെ റോഡ് ഗതാഗത സ്തംഭിക്കുകയായിരുന്നു.