കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

ദേശീയപാതയില്‍ തമിഴ്നാടിന്‍റെ ഭാഗങ്ങളായ മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്
ബോഡിമെട്ട് വഴിയുള്ള കൊച്ചി - ധനുഷ്കോടി ദേശീയപാത.
ബോഡിമെട്ട് വഴിയുള്ള കൊച്ചി - ധനുഷ്കോടി ദേശീയപാത.
Updated on

ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ ഗതാഗത തടസം. ബോഡിമെട്ട് ചുരത്തില്‍ മണ്ണിടിഞ്ഞാണ് ഗതാഗതം തടസപ്പെട്ടത്. ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ദേശീയപാതയില്‍ തമിഴ്നാടിന്‍റെ ഭാഗങ്ങളായ മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

അതിശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മഴ 15 മണിക്കൂറോളം തുടര്‍ച്ചയായി പെയ്യുകയാണ്. ബോഡിമേട് മലയോര റോഡില്‍ കൊണ്ടൈ സൂചി വളവില്‍ മണ്ണിടിഞ്ഞ് മരങ്ങളും കല്ലുകളും ഉള്‍പ്പെടെ റോഡില്‍ കുന്നുകൂടി കിടക്കുകയാണ്. ഇതോടെ ഇന്നലെ അര്‍ധരാത്രി 10 മുതല്‍ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കും കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കും വാഹനങ്ങള്‍ക്ക് പോകാനാകില്ല.

മലയോരപാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകളില്‍ വാഹനങ്ങള്‍ തടഞ്ഞു. എന്നാല്‍ ഇത് ഗതാഗതത്തെ പൂര്‍ണമായി ബാധിച്ചതോടെ ദേശീയപാത വിഭാഗം ബോഗ് ലൈന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

തേനി ജില്ലയില്‍നിന്ന് തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നിങ്ങനെ മൂന്ന് പര്‍വതപാതയാണ് ബോഡിമെട്ട് ഹില്‍ റോഡ്. ധനുഷ്കോടിയെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ട് ബോഡിമെട്ട് ഹില്‍ റോഡാണ്. മഴക്കാലത്ത് ഇവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ പതിവാണ്.

Trending

No stories found.

Latest News

No stories found.