പുതുവത്സരാഘോഷം: വയനാട് ചുരത്തിൽ ഞായറാഴ്ച വൈകിട്ടു മുതൽ ഗതാഗത നിയന്ത്രണം

വഴിയരികിലുള്ള കടകൾ നാളെ 7 മണിക്ക് അടയ്ക്കാൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്
പുതുവത്സരാഘോഷം: വയനാട് ചുരത്തിൽ ഞായറാഴ്ച വൈകിട്ടു മുതൽ ഗതാഗത നിയന്ത്രണം
Updated on

കോഴിക്കോട്: വയനാട് ചുരത്തിൽ പുതുവത്സാരാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി പൊലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്തുന്നതിനുവേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചുരത്തിൽ നാളെ വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങൾ അനുവദിക്കുകയില്ല. മാത്രമല്ല വാഹനങ്ങൾ ചുരത്തിൽ പാർക്ക് ചെയ്യുന്നതിനും അനുമതിയില്ല. വഴിയരികിലുള്ള കടകൾ നാളെ 7 മണിക്ക് അടയ്ക്കാൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിപ്പിക്കുമെന്നും പട്രോളിങ് ശക്തമാക്കുമെന്നും താമരശേരി ഇൻസ്പെക്‌ടർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com