ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു; ട്രെയിൻ ഗതാഗതം പ്രതിസന്ധിയിൽ

ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക
train delayed as tree falls on railway tracks in alappuzha

ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു; ട്രെയിൻ ഗതാഗതം പ്രതിസന്ധിയിൽ

File image

Updated on

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. എട്ടുമണിയോടുകൂടിയാണ് അപകടമുണ്ടായത്. കോഴിക്കോട്ട് ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.

ഒന്നരമണിക്കൂറോളമായി ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 8.30നാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് ജനശതാബ്ദി എത്തിയത്. ഇത് ഒന്നര മണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്.

ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക. നിലവിൽ ആലപ്പുഴ ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. ജില്ലയിൽ വിവിധ ഭാ​ഗങ്ങളിലായി മഴക്കെടുതികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com