കോഴിക്കോട് വിവാഹ സത്കാരത്തിനെത്തിയ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോഴിക്കോട് വിവാഹ സത്കാരത്തിനെത്തിയ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്: നല്ലളം കുണ്ടായിത്തോട് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശി നസീമ (36), ഫാത്തിമ ലിയ (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചിന് വിവാഹ സത്കാരത്തിനെത്തിയ ഇരുവരും റെയിൽ പാളം മുറിച്ച് കടക്കവെ കൊച്ചുവേളി–ചണ്ഡീഗഡ് സമ്പർക് ക്രാന്തി ട്രെയിനാണ് ഇടിച്ചത്.

നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സൽക്കാരത്തിന് എത്തിയതായിരുന്നു ഇവർ. നിസാറാണ് നസീമയുടെ ഭർത്താവ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com