മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ വൈകി; വലഞ്ഞ് യാത്രക്കാർ

ഇന്ന് രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 11.50നാണ് എത്തിയത്
Train
Train File

തിരുവനന്തപുരം: അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ട്രെയ്‌നുകള്‍ 5 മണിക്കൂര്‍ വരെ വൈകി. ഇന്ന് കോട്ടയം ചിങ്ങവനം യാര്‍ഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് ഇതുവഴിയുള്ള ട്രെയ്നുകള്‍ മണിക്കൂറുകള്‍ വൈകിയത്. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ നേരത്തേ തന്നെ അറിയിപ്പ് നല്‍കുന്ന പതിവ് റെയ്‌ല്‍വേ തെറ്റിച്ചതോടെ, കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താമെന്ന കണക്കുകൂട്ടലില്‍ ട്രെയ്നിൽ കയറിയവര്‍ വലഞ്ഞു.

ഇന്ന് രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 11.50നാണ് എത്തിയത്. രാവിലെ 9 മണിക്ക് എത്തേണ്ടിയിരുന്ന മലബാര്‍ എക്‌സ്പ്രസ് ഉച്ചയ്ക്ക് ഒരു മണിക്കാണ് എത്തിയത്. രാവിലെ 9.05ന് എത്തേണ്ട കന്യാകുമാരി എക്‌സപ്രസ് ഉച്ചയ്ക്ക് 12.30നും 10 മണിക്ക് എത്തേണ്ടിയിരുന്ന എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് ഒരു മണിക്കൂറോളം വൈകിയുമാണ് എത്തിയത്. വൈകുന്നേരത്തോടെ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയതായി ദക്ഷിണ റെയ്ൽവേ അറിയിച്ചു.

23 മുതല്‍ 27 വരെ ട്രെയ്ൻ നിയന്ത്രണം

തിരുവനന്തപുരം: ആറല്‍വാമൊഴി- നാഗര്‍കോവില്‍- കന്യാകുമാരി സെക്‌ഷനുകളിലെ ട്രാക്ക് ഇരട്ടിപ്പിക്കല്‍ പ്രവൃത്തികളുടെ ഭാഗമായി ട്രെയ്ന്‍ സര്‍വീസുകള്‍ റദ്ദാക്കി. 23 മുതല്‍ 27 വരെയാണ് നിയന്ത്രണം.

നാഗര്‍കോവില്‍ ജംക്‌ഷന്‍- കന്യാകുമാരി അണ്‍ റിസര്‍വ്ഡ് സ്പെഷ്യല്‍ (06643), കൊല്ലം- കന്യാകുമാരി- കൊല്ലം മെമു (06772- 06773), കൊച്ചുവേളി- നാഗര്‍കോവില്‍-കൊച്ചുവേളി അണ്‍ റിസര്‍വ്ഡ് സ്പെഷ്യല്‍ (06429- 06430), കൊല്ലം- തിരുവനന്തപുരം അണ്‍ റിസര്‍വ്ഡ് സ്പെഷ്യല്‍ (06425), തിരുവനന്തപുരം- നാഗര്‍കോവില്‍ അണ്‍ റിസര്‍വ്ഡ് സ്പെഷ്യല്‍ (06435), നാഗര്‍കോവില്‍- കൊച്ചുവേളി അണ്‍ റിസര്‍വ്ഡ് സ്പെഷ്യല്‍ (06428), കൊച്ചുവേളി- നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ്(06433), കൊല്ലം- ആലപ്പുഴ- കൊല്ലം (06770- 06771), തിരുനെല്‍വേലി- നാഗര്‍കോവില്‍- തിരുനെല്‍വേലി (06642- 06641) എന്നീ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. മറ്റ് നിരവധി ട്രെയ്‌നുകള്‍ ഈ റൂട്ടില്‍ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.