യാത്രക്കാർ അറിയാൻ: ഇന്നും നാളെയും ട്രെയ്ൻ ഗതാഗത നിയന്ത്രണം: 4 ട്രെയ്നുകൾ റദ്ദാക്കി

ട്രെയ്ൻ ഗതാഗത നിയന്ത്രണത്തെ തുടർന്നു കെഎസ്ആർടിസി അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
യാത്രക്കാർ അറിയാൻ: ഇന്നും നാളെയും ട്രെയ്ൻ ഗതാഗത നിയന്ത്രണം: 4 ട്രെയ്നുകൾ റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ട്രെയ്ൻ ഗതാഗത നിയന്ത്രണം. തൃശൂരിൽ പാളം ബലപ്പെടുത്തുന്ന പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണു നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് മൂന്നു ട്രെയ്നുകൾ റദ്ദാക്കിയിട്ടുണ്ട്. തൃശൂർ പുതുക്കാട് ഭാഗത്താണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 2.50നു തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി റദ്ദാക്കി. വൈകിട്ട് 5.35നുള്ള എറണാകുളം-ഷൊർണ്ണൂർ മെമു, രാത്രി 7.40നുള്ള എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയ്നുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് 2.50നുള്ള കണ്ണൂർ - എറണാകുളം എക്സ്പ്രസ് ത‌ൃശൂരിൽ യാത്ര അവസാനിപ്പിക്കും. മൂന്നു മണിക്ക് തിരുവനന്തപുരത്ത് പുറപ്പെടേണ്ട ചെന്നൈ മെയിൽ ത‌ൃശൂരിൽ നിന്നും 8.43 നു ത‌ൃശൂരിൽ നിന്നാകും പുറപ്പെടുക. ഇന്ന് രാത്രി 10.10നുള്ള കന്യാകുമാരി ബംഗളൂരു ട്രെയ്ൻ രണ്ടു മണിക്കൂർ വൈകും. നാളെ പുലർച്ചെ കണ്ണൂര് നിന്നും പുറപ്പെടുന്ന കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി പൂർണമായും റദ്ദാക്കി.

ട്രെയ്ൻ ഗതാഗതനിയന്ത്രണത്തെ തുടർന്നു കെഎസ്ആർടിസി അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കാണ് അധികസർവീസുകൾ നടത്തുക. യാത്രക്കാർക്ക് കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com