കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; കേസെടുത്ത് പൊലീസ്

വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ പാലാരിവട്ടം മെട്രൊ സ്റ്റേഷന് സമീപമായിരുന്നു സംഭവം
trans woman brutally beatennear palarivattam metro station
കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; കേസെടുത്ത് പൊലീസ്
Updated on

കൊച്ചി: കൊച്ചി ട്രാൻസ് വുമണിന് ക്രൂരമർദനമേറ്റ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ട്രാൻസ് ജെൻഡേർഡ് ആക്‌ട് പ്രകാരമാണ് കേസ്.

വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ പാലാരിവട്ടം മെട്രൊ സ്റ്റേഷന് സമീപമായിരുന്നു സംഭവം. മെട്രൊ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ് വുമണാണ് ആക്രമിക്കപ്പെട്ടത്. ഇവരെ ഒരാൾ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു. തുടർന്ന് ട്രാൻസ് വുമൺ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു. മർദനത്തിൽ ട്രാൻസ് വുമണിന് കാലിനും കൈവിരലിനും പരുക്കേറ്റു. കൈവിരലിന് പൊട്ടലുണ്ട്.

തുടർന്ന് ട്രാൻസ് വുമൺ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാലാരിവട്ടം പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com