സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; സ്പർജൻകുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ അന്വേഷണ വിഭാഗം ഡിജിപി എന്ന പുതിയ തസ്തിക സൃഷ്ടിച്ചതിന്‍റെ ഭാഗമായാണ് സ്ഥലം മാറ്റങ്ങള്‍ എന്നാണ് വിശദീകരണം
transferred ips officers kerala
ജി.സ്പജി.സ്പര്‍ജന്‍കുമാറിര്‍ജന്‍കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. 7 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ അന്വേഷണ വിഭാഗം ഡിജിപി എന്ന പുതിയ തസ്തിക സൃഷ്ടിച്ചതിന്‍റെ ഭാഗമായാണ് സ്ഥലംമാറ്റങ്ങള്‍ എന്നാണ് വിശദീകരണം.

സി.എച്ച്. നാഗരാജുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം ദക്ഷിണമേഖലാ ഐജി ജി.സ്പര്‍ജന്‍കുമാറിനെ സിറ്റി പൊലീസ് കമ്മീഷണറാകും. നാഗരാജുവിനെ കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായി നിയമിച്ചു. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായിരുന്ന സഞ്ജീവ് കുമാര്‍ പട്‌ജോഷിയെ മനുഷ്യാവകാശ കമ്മീഷനിലെ അന്വേഷണ വിഭാഗം ഡിജിപിയായി നിയമിച്ചു. പഠനാവധിയിലുണ്ടായിരുന്ന സതീഷ് ബിനോയെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡിഐജിയായി നിയമിച്ചു.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സ്ഥാനത്ത് നിന്നും മാറ്റിയ മുൻ തൃശൂർ കമ്മീഷണർ അങ്കിത് അശോകിന് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കും സതീഷ് ബിനോയെ പൊലീസ് ആസ്ഥാന ഡിഐജിയായും നിയമിച്ചു. മനുഷ്യാവകാശ കമ്മീഷനില്‍ ഐജിയായിരുന്ന പി. പ്രകാശിനെ കോഴിക്കോട് ക്രൈംസ് വിഭാഗം ഐജിയായി നിയമിച്ചിട്ടുണ്ട്. സി. ബാസ്റ്റിന്‍ ബാബുവിനെ വനിതാ ശിശു സെല്‍ എഐജിയായും നിയമിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.