
പത്തനംതിട്ടയിൽ ട്രാൻസ്മാൻ തൂങ്ങി മരിച്ച നിലയിൽ
file image
പത്തനംതിട്ട: ട്രാൻസ്മാൻ വീടിനുള്ളിൽ മരിച്ച നിലയിൽ. കോഴഞ്ചേരി സ്വദേശി സിദ്ധാർഥ് കെ.എം. (29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2022ലാണ് സിദ്ധാർഥ് പുരുഷനാകുന്നതിനു വേണ്ടിയുള്ള ചികിത്സ ആരംഭിച്ചത്.
എന്നാൽ ഇതിനു ശേഷം ജോലിക്ക് ശ്രമിച്ചെങ്കിലും എവിടെയും സിദ്ധാർഥിന് ജോലി ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ജോലി ലഭിക്കാത്തതു മൂലമുള്ള മനോവിഷമം സിദ്ധാർഥ് നേരിട്ടിരുന്നതായാണ് ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി.
സിദ്ധാർഥിന്‍റെ മരണം ആത്മഹത‍്യയാണെന്നാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹം ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.