ധനവകുപ്പിന് ഗതാഗത മന്ത്രിയുടെ വിമർശനം, ''അനുവദിച്ച പണം തരുന്നില്ല''

''എല്ലാ മാസവും സർക്കാർ സഹായത്തിലാണു ശമ്പളം വിതരണം ചെയ്യുന്ന​ത്. എന്നാൽ, ഈ ​മാസം 50 കോടി കെഎ​സ്ആർടിസി സർക്കാരിനോട് ആ​വശ്യപ്പെട്ടെങ്കിലും 30 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്''
ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു.
ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു.

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജൂ​ൺ മാ​സ​ത്തെ ശ​മ്പ​ള വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നു ധ​ന​വ​കു​പ്പി​നെ പ​ഴി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. എ​ല്ലാ മാ​സ​വും സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​ലാ​ണു ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ഈ ​മാ​സം 50 കോ​ടി കെ​എ​സ്ആ​ർ​ടി​സി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും 30 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​താ​ക​ട്ടെ ധ​ന​വ​കു​പ്പ് കോ​ർ​പ്പ​റേ​ഷ​നു കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. കൂ​ടാ​തെ ക​ഴി​ഞ്ഞ മാ​സം 60 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട​തു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പെ​ൻ​ഷ​ന്‍റെ കാ​ര്യ​ത്തി​ലും ഗ​താ​ഗ​ത വ​കു​പ്പ് എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി പ​റ​ഞ്ഞു. ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തു ചൂ​ണ്ടി​ക്കാ​ട്ടി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ കൂ​ലി​പ്പ​ണി​ക്കു പോ​കാ​നാ​യി കോ​ർ​പ്പ​റേ​ഷ​നെ സ​മീ​പി​ച്ച വി​ഷ​യം മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി.

ഡ്രൈ​വ​ർ കൂ​ലി​പ്പ​ണി​ക്ക് അ​പേ​ക്ഷി​ച്ച​ത് അ​റി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​ലെ മു​ൻ മാ​സ​ങ്ങ​ളി​ലെ കു​ടി​ശി​ക​യാ​യ 60 കോ​ടി രൂ​പ​യും, ജൂ​ണി​ലെ വി​ഹി​ത​മാ​യ 50 കോ​ടി​യും ചേ​ർ​ത്ത് 110 കോ​ടി രൂ​പ​യാ​ണു കെ​എ​സ്ആ​ർ​ടി​സി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, 30 കോ​ടി​യാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. മാ​സ​ങ്ങ​ളാ​യി ജീ​വ​ന​ക്കാ​ർ​ക്കു ര​ണ്ട് ഗ​ഡു​ക്ക​ളാ​യാ​ണു ശ​മ്പ​ളം ന​ൽ​കി​വ​രു​ന്ന​ത്. 30 കോ​ടി രൂ​പ കൊ​ണ്ട് ആ​ദ്യ ഗ​ഡു​വി​ത​ര​ണം ന​ട​ത്താ​നാ​കു​മെ​ങ്കി​ലും ധ​ന​വ​കു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ലേ​ക്കു പ​ണം എ​ത്തി​യി​ട്ടി​ല്ല.

എ​ല്ലാ അ​ഞ്ചാം തി​യ​തി​ക്കു മു​മ്പാ​യും ആ​ദ്യ ഗ​ഡു ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​മെ​ന്നു ഗ​താ​ഗ​ത​വ​കു​പ്പ് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണെ​ങ്കി​ലും ജൂ​ലൈ 13 ആ​യി​ട്ടും ശ​മ്പ​ള​മെ​ത്താ​ത്ത​തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണു ജീ​വ​ന​ക്കാ​ർ. അ​തി​നി​ടെ​യാ​ണു സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും തൂ​മ്പാ പ​ണി​ക്കു പോ​കാ​ൻ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ന്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. മെ​ട്രൊ​വാ​ർ​ത്ത​യ​ട​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്ത ഈ ​അ​പേ​ക്ഷ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ലാ​യ​തോ​ടെ​യാ​ണ് മ​ന്ത്രി പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com