ഫെബ്രുവരിയിലെ പകുതി ശമ്പളം വിതരണം ചെയ്ത് കെഎസ്ആർടിസി; യൂണിയനുകളുമായുള്ള ഗതാഗതമന്ത്രിയുടെ ചർച്ച  നാളെ

ഫെബ്രുവരിയിലെ പകുതി ശമ്പളം വിതരണം ചെയ്ത് കെഎസ്ആർടിസി; യൂണിയനുകളുമായുള്ള ഗതാഗതമന്ത്രിയുടെ ചർച്ച നാളെ

സർക്കാർ സഹായം കൂടാതെ തനത് ഫണ്ടിൽ നിന്ന് ശമ്പളം നൽകാനാവില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി മാനേജ്മെന്‍റ്
Published on

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആർടിസി (ksrtc). ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ പകുതിയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയിരിക്കുന്നത്. സർക്കാരിൽ (government) നിന്നും സഹായമായി ലഭിച്ച 30 കോടിയിൽ നിന്നാണ് ശമ്പളം നൽകിയത്. എതിർപ്പു പ്രകടിപ്പിച്ച സിഐടിയുമായി ഗതാഗത മന്ത്രി (Transport Minister) നാളെ ചർച്ച നടത്തും

എല്ലാമാസവും അഞ്ചാം തീയതിക്കുള്ളിൽ ജീവനക്കാർക്ക് ശമ്പളം നൽകണമെന്നായിരുന്നു കെഎസ്ആർ‌ടിസിക്ക് ഹൈക്കോടതി നൽകിയ അന്ത്യശാസനം. ശമ്പളം എങ്ങനെ നൽകുമെന്ന കാര്യത്തിൽ ഇന്നലെ വരെ കെഎസ്ആർടിസിക്ക് (ksrtc) മുന്നിൽ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് സര്‍ക്കാര്‍ (government) സഹായമായി എല്ലാ മാസവും കിട്ടാറുള്ള തുകയിലെ 30 കോടി രൂപ ധനവകുപ്പിൽ നിന്ന് കെഎസ്ആര്‍‍ടിസിയുടെ (ksrtc) അക്കൗണ്ടിലെത്തിയത്. ഈ തുകയിൽ നിന്നാണ് ഫെബ്രുവരി മാസത്തിലെ ശമ്പളം നൽകിയത്. ബാക്കി ശമ്പളം എപ്പോൾ നൽകാനാകുമെന്ന ഉറപ്പ് ജീവനക്കാര്‍ക്ക് മാനേജ്മെന്‍റ് നൽകിയിട്ടില്ല.

സർക്കാർ സഹായം കൂടാതെ തനത് ഫണ്ടിൽ നിന്ന് ശമ്പളം നൽകാനാവില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി മാനേജ്മെന്‍റ്. ശമ്പളം ഗഡുക്കളായി നൽകുന്നതടക്കമുള്ള മാനേജ്മെന്‍റിന്‍റെ പുതിയ നിലപാടുകളെ സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ ശക്തമായി എതിര്‍ക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com