ട്രാവൻകൂർ സിമിന്‍റിന്‍റെ ആസ്തി ജപ്തി ചെയ്ത് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: ഹൈക്കോടതി

നേരത്തെ ജീവനക്കാർ ലേബർ കോടതിയെ സമീപിച്ചിരുന്നു
ട്രാവൻകൂർ സിമിന്‍റിന്‍റെ ആസ്തി ജപ്തി ചെയ്ത് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: ഹൈക്കോടതി

കൊച്ചി: വിരമിച്ച ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകാത്ത ട്രാവൻകൂർ സിമിന്‍റിന്‍റെ ആസ്തി ആറുമാസത്തിനകം ജപ്തി ചെയ്തു വിതരണം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നതോട‌െ 36 ജീവനക്കാർ ചേർന്ന് നൽകിയ ഹർജിയിലാണ് ഉത്തരവ്.

നേരത്തെ ജീവനക്കാർ ലേബർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി കമ്പനിയോട് ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ പലിശ സഹിതം നൽകണമെന്ന് വിധിച്ചിരുന്നു. എന്നാൽ കോടതി അനുവദിച്ച കാലയളവിനുള്ളിൽ ആനുകൂല്യങ്ങൾ നൽകാതെ വന്നതോടെ കോടതി ട്രാവൻകൂർ സ്ഥാപനത്തിന്‍റെ ആസ്തി ജപ്തി ചെയ്തു ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ വിധിക്കുകയായിരുന്നു. അതേസമയം കോടതി വിധി വന്നിട്ടും ഉത്തരവ് ലംഘിക്കപ്പെട്ടതോടെയാണ് വിരമിച്ച ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com