ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം; കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടു

ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
travancore devaswom board dismissed kottukkal manjippuzha temple commitee

ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം; കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടു

Updated on

കൊല്ലം: ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ ഗാനമേളക്കിടെ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിലും ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങൾ കെട്ടിയ സംഭവത്തിലും നടപടി സ്വീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടതായി തിരുവിതാംകൂർ ദേവസ്വം അറിയിച്ചു. കൊല്ലത്തെ കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിലായിരുന്നു സംഭവം. രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങൾ കെട്ടുന്നതിനും സംഘടനകളുടെ ആശയ പ്രചാരണത്തിനായി ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര അധികൃതർ ഇത് ലംഘിച്ചുവെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com