

"ആചാരം സംരക്ഷിക്കപ്പെടണം"; ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് തിരുത്തി ദേവസ്വം ബോർഡ്
file image
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നും സുപ്രീം കോടതിയിൽ നിലപാട് അറിയിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
2018ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ചാണ് സുപ്രീം കോടതിയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. 2020 ൽ സുപ്രീം കോടതി വിധി പുനഃപരിശോധനാ വേളയിൽ അതിന്‍റെ ആവശ്യമില്ലെന്നാണ് അന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ സുപ്രീം കോടതിയിലെടുത്ത നിലപാട്.
തുടർന്ന് കോടതി കേസ് പരിഗണിക്കാനിരിക്കെ തിങ്കളാഴ്ച നടന്ന ബോര്‍ഡ് യോഗത്തിന് ശേഷമാണ്, ദേവസ്വം ബോർഡ് നിലപാട് പാടെ തിരുത്തിയത്.