ആനക്കുളത്ത് ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വയസുള്ള കുട്ടി ഉൾപ്പെടെ 3 മരണം

തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്
അപകടത്തിൽപ്പെട്ട ട്രാവലർ
അപകടത്തിൽപ്പെട്ട ട്രാവലർ

അടിമാലി: മാങ്കുളം ആനക്കുളത്ത് ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ചിന്നമണ്ണൂർ സ്വദേശി ഗുണശേഖരൻ (70) തേനി സ്വദേശികളുടെ മകൻ ധൻവി (1) മറ്റൊരു പുരുഷൻ (45) എന്നിവരാണ് മരിച്ചത്. 12 ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ ഒരാളുടെ നിലഗുരുതരമാണ്. കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടം സംഭവിച്ചത്. പതിനാലോളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com