സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

തീരുമാനം വ്യാഴാഴ്ച ചേർന്ന മന്ത്രിഭാ യോഗത്തിൽ
trawling ban imposed from June 10

സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം ഏ‍ർപ്പെടുത്തി

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 10 മുതൽ ട്രോളിങ് നിരോധനം. വ്യാഴാഴ്ച (June 05) ചേർന്ന മന്ത്രിഭാ യോഗത്തിലാണ് തീരുമാനം. ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. ഇതു സംബന്ധിച്ച വിജ്‍ഞാപനവും പുറപ്പെടുവിച്ചു.

അതേസമയം, റവന്യൂ വകുപ്പിനു കീഴിൽ ലാന്‍ഡ് ഹോർഡിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ ഓഫിസുകളിലെ 668 താത്‌കാലിക തസ്തികകൾക്ക് ഈ മാസം ഡിസംബർ 31 വരെ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകി. യോഗത്തിൽ തസ്തിക സൃഷ്ടിക്കൽ, വേതന പരിഷ്‌കരണം, സമുദായ നാമം മാറ്റൽ, തോന്നയ്ക്കൽ സയൻസ് പാർക്കിൽ പുതിയ സംരംഭകത്വ പ്രോത്സാഹന കേന്ദ്രം, പാട്ടനിരക്ക് പുതുക്കൽ അടക്കം വിവിധ വിഷയങ്ങളിൽ തീരുമാനമെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com