സംസ്ഥാനത്ത് 52 ദിവസം ട്രോളിങ് നിരോധനം

ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവർത്തനത്തിനും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 ബോട്ടുകൾ വാടകയ്ക്കെടുക്കും
trawling ban in the state for 52 days

സംസ്ഥാനത്ത് 52 ദിവസം ട്രോളിങ് നിരോധനം

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഇതിന്‍റെ ഭാഗമായി തീരദേശ മേഖലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവർത്തനത്തിനും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 ബോട്ടുകൾ വാടകയ്ക്കെടുക്കും. മാത്രമല്ല, വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും. കഴിഞ്ഞവർഷം നിരോധനം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ കൂടുതൽ കാര്യക്ഷമമായി ഈ വർഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കടൽ മത്സ്യം കഴിക്കരുതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രി അറിയിച്ചു. കടൽ മത്സ്യം കഴിക്കുന്നതിന് യാതൊരു പ്രശ്നവുമില്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com