വെള്ളിയാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

ഇൻബോർഡ് വള്ളങ്ങൾക്കും പരാമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകുന്നതിൽ തടസ്സമില്ല
വെള്ളിയാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം വരും. ജൂലൈയ് 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ യന്ത്രവൽകൃത ബോട്ടുകൾക്ക് കടലിൽ പോകാനോ മീൻ പിടിക്കാനോ അനുമതിയില്ല. ഇൻബോർഡ് വള്ളങ്ങൾക്കും പരാമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകുന്നതിൽ തടസ്സമില്ല.

പത്ത് - പതിനഞ്ച് ദിവസത്തേക്ക് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ ട്രോളിങ് നിരോധനത്തിന്‍റെ പേരിൽ തിരികെയെത്തി. പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ലാൻഡിങ് സെന്‍ററുകളിൽ പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകളും അടയ്ക്കും. ഇൻബോർഡ് വള്ളങ്ങൾക്കായി ജില്ലകളിലെ മത്സ്യ ഫെഡിന്‍റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com