രണ്ടര മണിക്കൂറോളം ആംബുലൻസിനായി കാത്തു; പിഞ്ചുകുഞ്ഞിന് ചികിത്സ വൈകി | Video

കുഞ്ഞിനെ 4 കിലോമീറ്റർ കാട്ടിലൂടെ ചുമന്നാണ് മലക്കപ്പാറയിൽ എത്തിച്ചത്.

ചാലക്കുടി: ആംബുലൻസ് പണിമുടക്കി 6 മാസം പ്രായമായ കുഞ്ഞിന് ചികിത്സ മണിക്കൂറുകൾ വൈകിയതായി പരാതി. അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറയിലാണ് സംഭവം.

റോഡ് അരികിൽ നിന്ന് 4 കിലോമീറ്റർ ഉൾവനത്തിൽ താമസിക്കുന്ന 6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ ചികിത്സക്കായി ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് കിട്ടാതെ വന്നത്. ഫിക്സ് വന്നതിനെ തുടർന്ന് കുഞ്ഞിനെ 4 കിലോമീറ്റർ കാട്ടിലൂടെ ചുമന്ന് മലക്കപ്പാറയിൽ എത്തിച്ചിരുന്നു. പിന്നാലെ മലക്കപ്പാറയിലെ ട്രൈബൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു

എന്നാൽ ട്രൈബൽ വകുപ്പിന്‍റെ ആംബുലൻസ് ഉണ്ടായിട്ടും ജിപിഎസ് വർക്ക് ചെയ്യുന്നില്ല എന്ന കാരണത്താൽ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചില്ല. ഫിക്സ് വന്ന് തളർന്ന കുഞ്ഞ് രണ്ടരമണിക്കൂറോളം ആംബുലൻസ് കിട്ടാതെ ആശുപത്രിയിൽ കിടക്കേണ്ട ഗതികേടിലായിരുന്നു. പിന്നീട് കുട്ടിയെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വകുപ്പിന്‍റെ ആംബുലൻസ് ഉണ്ടെങ്കിലും പല അടിയന്തിര ഘട്ടങ്ങളിലും ആംബുലൻ തകരാറി ലോ, പെട്രോൾ ഇല്ലാതെ കിടക്കുന്ന അവസ്ഥയാണ്. ആദിവാസി ക്ഷേമത്തിനായി ലക്ഷങ്ങൾ ചിലവഴിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com