കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണു; ഗതാഗതം തടസപ്പെട്ടു

50 ഇഞ്ച് വണ്ണമുള്ള തണൽമരമാണ് റോഡിലേക്ക് വീണത്
tree falls down in kothamangalam
കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണു
Updated on

കോതമംഗലം : പൂയംകുട്ടി ബ്ലാവനയിൽ കനത്ത മഴയിലും കാറ്റിലും മരം വീണു. ഇന്ന് ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് മരം റോഡിൽ നിലം പതിച്ചത്.50 ഇഞ്ച് വണ്ണമുള്ള തണൽമരമാണ് റോഡിലേക്ക് വീണത്. വൈദ്യുതി ലൈനിൽ വീണു ഗതാഗതം തടസപ്പെട്ടു.

കെഎസ്ഇബി ജീവനക്കാർ ലൈൻ ഓഫ് ആക്കി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം കോതമംഗലത്ത് നിന്ന് എത്തിയ അഗ്നി രക്ഷാസേന അംഗങ്ങൾ നാട്ടുക്കാരുടെ സഹായത്താൽ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സുനിൽ മാത്യുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ വി എം ഷാജി,അൻവർ സാദത്ത്, അജിലേഷ്, ജിത്തു തോമസ്, രാഹുൽ, സേതു, ഷംജു പി പി എന്നിവർ   പങ്കെടുത്തു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com