തൃശൂർ ജില്ലാ ആശുപത്രിക്കു സമീപം വാഹനങ്ങൾക്കു മീതേ മരം ഒടിഞ്ഞുവീണു

റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ റിക്ഷകളുടെ മുകളിലേക്കാണ് മരം വീണത്
Tree falls on auto rikshaw in Thrissur
തൃശൂർ ജില്ലാ ആശുപത്രിക്കു സമീപം ഗുഡ്സ് ഓട്ടോ റിക്ഷകൾക്കു മുകളിലേക്ക് ഒടിഞ്ഞു വീണ മരം

തൃശൂർ: കനത്ത മഴ തുടരുന്നതിനിടെ തൃശൂർ ജില്ലാ ആശുപത്രിക്കു സമീപം കൂറ്റന്‍ മരം വീണു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ റിക്ഷകളുടെ മുകളിലേക്കാണ് മരം വീണത്. ഈ സമയം വാഹനങ്ങളിൽ ആളില്ലാത്തതിനാൽ വന്‍ അപകടമാണ് ഒഴിവായത്. തൃശൂർ സെന്‍റ് തോമസ് കോളെജ് റോഡിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു.

ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും അപകടം നടക്കുന്നതിനു തൊട്ടു മുന്‍പായി നിറയെ ആളുകളുമായുള്ള ബസ് റോഡിലൂടെ കടന്നുപോയിരുന്നതായും നാട്ടുകാർ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ പീഡിയാട്രിക് വാർഡിനു സമീപമാണ് അപകടം. ഫയർഫോഴ്സ് സ്ഥലത്തെത്തി മരക്കൊമ്പുകൾ മുറിച്ചു മാറ്റി.

കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പേരാലിൻ്റെ കൊമ്പും പൊട്ടിവീണ് വൈദ്യുതി ലൈനിലേക്കും റോഡിലേക്കും പതിച്ചു. വൈദ്യുതി ലൈൻ പൊട്ടി, ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അഗ്നി രക്ഷാ സേന എത്തി മരക്കൊമ്പ് മുറിച്ചു മാറ്റി.

ആലുവ നഗരത്തിൽ കനത്ത വെള്ളക്കെട്ടുണ്ടായി. പുളിഞ്ചുവട് എറണാകുളം റോഡിൽ വെള്ളം കയറി. പരിസരത്തെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറത്ത് നങ്കൂരമിട്ട ബോട്ട് തകർന്നു. പൊട്ടി കാർത്തിക എന്ന ബോട്ടാണ് കനത്ത കാറ്റിൽ തകർന്നത്.

Trending

No stories found.

Latest News

No stories found.