

ലേബർ ക്യാംപിന് മുകളിൽ മരം ഇടിഞ്ഞ് വീണു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്കേറ്റു
കൊച്ചി: പെരുമ്പാവൂർ ചെറുവേലികുന്നിൽ മരം ഒടിഞ്ഞ് ലേബർ ക്യാംപിനു മുകളിലേക്ക് വീണ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാഹുലാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
മരം കടപുഴകി ഷീറ്റ് മേഞ്ഞ ക്യാംപിനു മുകളിലേക്ക് വീഴുകയായിരുന്നു. മേൽക്കൂര തകർന്ന് വീണതിനെത്തുടർന്നാണ് രാഹുൽ മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.