ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് ആൽമരം വീണു; ബസ് പൊളിച്ച് യാത്രക്കാരെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ പുളിയാക്കോടാണ് അപകടമുണ്ടായത്
tree falls on private bus 1 injured in malappuram

ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് ആൽമരം വീണു; ബസ് പൊളിച്ച് യാത്രക്കാരെ പുറത്തെത്തിച്ചു

Updated on

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര‍്യ ബസിനു മുകളിലേക്ക് ആൽമരം വീണ് അപകടം. മലപ്പുറം വണ്ടൂർ പുളിയാക്കോട് ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു അപകടമുണ്ടായത്. വഴിയരികിൽ നിന്ന ആൽമരം ബസിന് മുകളിലേക്ക് വീഴുകയായിരുന്നു.

പൊലീസിന്‍റെയും അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബസിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ബസ് പൊളിച്ചായിരുന്നു യാത്രക്കാരെ പുറത്തെത്തിച്ചത്. അപകടത്തിൽ ഒരു യാത്രക്കാരന് പരുക്കേറ്റു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com