മരം വീണ് വൈദ്യുതി ലൈൻ പൊട്ടി; കോഴിക്കോട് ഷോക്കേറ്റ് 8 കുറുക്കന്മാർ ചത്തു

ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ കിണറുള്ളതിൽ ഷൈനയുടെ വീട്ടിലെ മരം കടപുഴകി വീണ് വൈദ്യുതി തൂണും ലൈനും പൊട്ടി വീണിരുന്നു
tree fell and power line broke eight foxes are died
കോഴിക്കോട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 8 കുറുക്കന്മാർ ചത്തു

കോഴിക്കോട്: കോഴിക്കോട് മരം വീണ് പൊട്ടിയ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് 8 കുറുക്കന്മാർ ചത്ത നിലയിൽ. കൊയിലാണ്ടി കീഴരിയൂരിലാണ് സംഭവം.

ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ കിണറുള്ളതിൽ ഷൈനയുടെ വീട്ടിലെ മരം കടപുഴകി വീണ് വൈദ്യുതി തൂണും ലൈനും പൊട്ടി വീണിരുന്നു. രാത്രിയായതിനാൽ ആരും ഇത് അറിഞ്ഞിരുന്നില്ല. രാവിലെ കുറുക്കന്മാർ ചത്തുകിടക്കുന്നത് കണ്ടതോടെ കെഎസ്ഇബി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കെഎസ്ഇബി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

Trending

No stories found.

Latest News

No stories found.