കന്‍റോൺമെന്‍റ് ഹൗസിനു മുകളിൽ മരം വീണു

വൈകുന്നേരം 5 മണിയോടെയാണ് സംഭവം
കന്‍റോൺമെന്‍റ് ഹൗസിനു മുകളിൽ മരം വീണു
Updated on

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിനു മുകളിൽ മരം വീണു. അഗ്നിരക്ഷാ സേന സ്ഥാലത്തെത്തി മരം മുറിക്കാനുള്ള ശ്രമത്തിലാണ്.

വൈകുന്നേരം 5 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തുൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ശക്തമായി പെയ്യുകയാണ്. വിവിധയിടങ്ങളിൽ ഇലട്രിക് പോസ്റ്റുകളിലേക്ക് മരങ്ങൾ വീണ് വൈദ്യുതി മുടങ്ങുകയും ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com