അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

രാത്രി 8.45 ഓടെയാണ് മരം വീണത്

ആലുവ: ചൂർണിക്കര അമ്പാട്ടുകാവിൽ കാറ്റിലും മഴയിലും റെയിൽവേ ട്രാക്കിന് മുകളിലേക്ക് കൂറ്റൻ ആൽമരം വീണ് അപകടം. ഇരുവശത്തേക്കുമുള്ള റെയിൽവേയുടെ വൈദ്യുതി ലൈനുകളും പൊട്ടിയതോടെ ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടാരയോടെയാണ് അപകടം. ട

ദേശീയ പാതയിൽ അമ്പാട്ടുകാവ് ചുമട്ടു തൊഴിലാളി യൂണിയൻ ഓഫീസിന് പിൻവശത്ത് നിന്ന മരമാണ് കടപുഴകി വീണത്. ചാലക്കുടിയിൽ നിന്നും റെയിൽവേയുടെ എൻജിനിയറിംഗ് വിഭാഗം എത്തി മരം മുറിച്ച് നീക്കാൻ ആരംഭിച്ചിട്ടുണ്ട്. രണ്ടു ട്രെയിൻ വൈകും എന്നും റെയിൽവേ അറിയിച്ചു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com