അട്ടപ്പാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വയോധികന് ദാരുണാന്ത്യം

ഈ വർഷം അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് രങ്കൻ
അട്ടപ്പാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വയോധികന് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വയോധികന് ദാരുണാന്ത്യം. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയ രങ്കൻ ഏറെ വൈകിയും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് മനസ്സിലായത്. ഈ വർഷം അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് രങ്കൻ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com